Friday, November 8, 2013

കേരളത്തിലെ പാമ്പുകള്‍- 25 അഷാംബു കവചവാലന്‍



ഇംഗ്ലീഷ്‌ പേര്       : Ashambu Shieldtail
ശാസ്ത്രനാമം        : Uropeltis liura   
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം            : 12-13 inch


                  മിനുസമുള്ള തിളങ്ങുന്ന ശല്‍ക്കങ്ങള്‍. ഉരുണ്ട ശരീരം.കൂര്‍ത്ത മൂക്ക്. കഴുത്തിനെക്കാള്‍ വീതി കുറഞ്ഞ തല.

              ശരീരത്തിന് തവിട്ടു നിറം. ശരീരത്തില്‍ മഞ്ഞയും കറുപ്പും കുത്തുകള്‍ കാണാറുണ്ട്‌. ഉദരം മഞ്ഞ വരകളോടെ കറുപ്പ് നിറം.നിറത്തിന് മാറ്റം കാണാറുണ്ട്‌.

              രാത്രിയില്‍ ഇര തേടുന്ന സ്വഭാവം. ആക്രമണകാരിയല്ല. ഇളകിയ മണ്ണില്‍ തുരന്നിറങ്ങും.ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

അഷംബു കവചവാലന്‍ [ ചിത്രം- INDIAN SNAKES.ORG ]


 വിഷം      : ഇല്ല


കേരളത്തിലെ പാമ്പുകള്‍ - 24 പെരിയാര്‍ കവചവാലന്‍



ഇംഗ്ലീഷ്‌ പേര്      : Periyar Shieldtail
ശാസ്ത്രനാമം       : Uropeltis arcticeps madurensis
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം           : 15 inch

                     മിനുസമുള്ള ശല്ക്കങ്ങളും മെലിഞ്ഞ ശരീരവും.മുറിഞ്ഞു പോയത് പോലെയുള്ള വാല്‍. തല കഴുത്തിനേക്കാള്‍ ചെറുത്‌. കൂര്‍ത്ത മൂക്ക്.
            ശരീരത്തിന്റെ പുരംഭാഗത്ത്‌ തിളങ്ങുന്ന കറുപ്പോ തവിട്ടോ നിറം.ശല്ക്കങ്ങളുടെ അതിരുകളിലും കഴുത്തിന്റെ രണ്ടു വശങ്ങളിലും മഞ്ഞ നിറം. ഉദരം കറുത്ത പുള്ളിക്കുത്തുകള്‍ നിറഞ്ഞ പീതവര്‍ണ്ണം .
പെരിയാര്‍ കവചവാലന്‍ [ ചിത്രം - INDIAN SNAKES.ORG ]
              പിടിച്ചാല്‍ കടിക്കാറില്ല. ഇളകിയ മണ്ണില്‍ തുരന്നിറങ്ങും. ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

വിഷം   : ഇല്ല

കേരളത്തിലെ പാമ്പുകള്‍- 23 എലിയട്ടിന്റെ കവചവാലന്‍



ഇംഗ്ലീഷ്‌പേര്           :   Elliot's Shieldtail
ശാസ്ത്രനാമം           :  Uropeltis ellioti
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം                     :  10 inch



                            
മൃദുല ശല്‍ക്കങ്ങള്‍ ഉള്ള മെലിഞ്ഞ ശരീരം. ചെരിച്ചു മുറിച്ച പോലെ തോന്നിക്കുന്ന ചെറിയ വാല്‍. കൂര്‍ത്ത മൂക്ക്. തലയ്ക്കു കഴുത്തിനെക്കാള്‍ വീതി കുറവാണ്. പുറംഭാഗത്തിനു തിളക്കമുള്ള ഇരുണ്ട നിറമാണ്. ചിലപ്പോള്‍ ശരീരത്തില്‍ മഞ്ഞക്കുത്തുകള്‍ കണ്ടേക്കാം. അടിഭാഗത്ത്‌ ഈ കുത്തുകള്‍ക്ക് വലിപ്പം കൂടുതല്‍ ആയിരിക്കും. കഴുത്തിന്റെയും വാലിന്റെയും ഇരുവശത്തും മഞ്ഞ വരകള്‍.

                            
ഇരതേടല്‍ രാത്രിയിലാണ്.ആക്രമണകാരിയല്ല.ഇളകിയ മണ്ണ് തുരന്നിറങ്ങുന്ന സ്വഭാവം .ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു
എലിയട്ട് കവചവാലന്‍

.വിഷം           :  ഇല്ല.

Saturday, March 24, 2012

കേരളത്തിലെ പാമ്പുകള്‍-22

                                                         മുള്ള് വാലന്‍ പാമ്പ്‌


ഇന്ഗ്ലീഷ്‌ പേര്        : Perrotetts Shield Tail
ശാസ്ത്ര നാമം          : Plectrurus perrotetti
മറ്റു മലയാളം പേരുകള്‍ : ഇല്ല.
വലിപ്പം                      : 17 inch


                                                       മിനുസമുള്ള ശല്ക്കങ്ങളും കൂര്‍ത്ത കുഞ്ഞു തലയും. വാലിന്റെ അറ്റത്ത് ഒന്നിന് മീതെ ഒന്നായി കൂര്‍ത്ത രണ്ടു കുഞ്ഞു മുള്ളുകള്‍ . ചിലപ്പോള്‍ വാലിന്റെ അടിഭാഗത്തിന് തീ നിറം ആയിരിക്കും.ഓരോ ശല്ക്കത്ത്തിനു നടുവിലും ചുവപ്പോ മഞ്ഞയോ നിറമുള്ള കുത്തുകള്‍ കണ്ടേക്കാം. ശല്ക്കങ്ങളുടെ എണ്ണം 15.
        
                                                       കൂടുതല്‍ സമയവും മണ്ണിനടിയില്‍ കഴിയുന്ന ഇവ രാത്രിയിലും നല്ല മഴ പെയ്യുന്ന സമയത്തുമേ സാധാരണ പുറത്ത് വരാറുള്ളൂ.ജൂലൈ ,ആഗസ്റ്റ്‌ മാസങ്ങളില്‍ ഇതിന്റെ പെണ്പാമ്പ്‌ മൂന്നു മുതല്‍ ആറു വരെ കുഞ്ഞുങ്ങളെ പ്രസവിക്കും.പിടിച്ചാല്‍ കടിക്കാറില്ല.പക്ഷെ കാഷ്ട്ടിക്കുകയോ വാള്‍ കൊണ്ട് കുത്തുന്നത് പോലെ നടിക്കുകയോ ചെയ്തേക്കാം . പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണപ്പെടുന്നു .
മുള്ളുവാലന്‍

വിഷം          : ഇല്ല


Wednesday, March 21, 2012

ചുവപ്പുവയറന്‍ കവചവാലന്‍

                                                             ചുവപ്പു വയറന്‍ കവച വാലന്‍

ഇന്ഗ്ലീഷ്‌ പേര്                :  Walls Shield Tail
ശാസ്ത്ര നാമം                  :  Brachyophidium rhodogaster
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം                              :  210 mm [ 8 in ] പരമാവധി

                                                               മിനുസമുള്ള ശല്ക്കങ്ങളും അറ്റം കൂര്‍ത്ത ചെറിയ തലയുമുള്ള ഈ പാമ്പും പശ്ചിമ ഘട്ട മല നിരകളില്‍ ആണ് കാണപ്പെടുന്നത്.തലയെക്കാള്‍ വീതിയുള്ള കഴുത്തും കുഞ്ഞു കണ്ണുകളും ഉള്ള ഇതിന്റെ വയറിനു ചുവപ്പു നിറമാണ്.പുറം ഭാഗം കറുപ്പ് കലര്‍ന്ന തവിട്ടു നിറം.ശല്ക്കങ്ങളുടെ എണ്ണം 15. കല്ലിനടിയിലും വിള്ളലുകളിലും ഒക്കെയാണ് സാധാരണ കാണപ്പെടുന്നത്.മണ്ണിരകള്‍ ആണ് ആഹാരം എന്ന് കരുതപ്പെടുന്നു .കടിക്കാറില്ല.
ചുവപ്പു വയറന്‍ കവച വാലന്‍   




 വിഷം             "   ഇല്ല